വയര്‍ലെസ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

മാനന്തവാടി: വയനാട് ജില്ലയിലെ നോര്‍ത്ത് വയനാട് ഫോറെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ആര് ആര് ടി (ദ്രുതകര്‍മസേന) മാനന്തവാടി വിഭാഗത്തിന്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ക്യാമ്പിയം നെറ്റ് വര്‍ക്ക്സിന്റെയും നേതൃത്വത്തില്‍ മാനന്തവാടി ഗവന്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ സഹകരണത്തോടെ വയര്‍ലെസ് ഉപകരണങ്ങള്‍ വിതരണം ചെയ്തു. മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ സ്ഥലം എം.എല്‍.എ യും മന്ത്രിയുമായ ഓ ആര് കേളു ചടങ്ങില്‍ പങ്കെടുത്തു. മനുഷ്യ-വന്യജീവി സംഘര്‍ഷം നിരന്തരം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ വയര്‍ലെസ് പോലെയുള്ള ആധുനിക ഉപകരണങ്ങള്‍ സഘര്‍ഷം ലഘൂകരിക്കാന്‍ വലിയ സഹായകരമാകും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും പൂര്‍ണ പിന്തുണ വനംവകുപ്പിന് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനം വകുപ്പിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വയര്‍ലെസ്സ് ഉപകരണങ്ങള്‍ വലിയ സഹായകരമാകുമെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഓ കെ ജെ മാര്ട്ടിന് ലോവല്‍ ഐഎഫ്എസ് പറഞ്ഞു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മാനേജര്‍ ആയ രെമിത്ത് എം അധ്യക്ഷനായ ചടങ്ങില്‍ ക്യാമ്പിയം നെറ്റ് വര്‍ക്ക്സിന്റെ ഡയറക്ടര്‍ ഡോ: വി ദീപു പങ്കെടുത്തു. മാനന്തവാടി നഗരസഭ കൌണ്‍സില്‍ അഡ്വ സിന്ധു സെബാസ്റ്റ്യന്‍ മാനന്തവാടി ഗവന്മെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫെസര്‍ ഡോ: രോഹിത് രാജ് എന്നിവര്‍ സംസാരിച്ചു. ബേഗൂര്‍ റേഞ്ച് ഓഫീസര്‍ രെഞ്ജിത്ത് കുമാര്‍ നന്ദി അറിയിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍