ദേവകി കെ സംസ്ഥാനത്തെ മികച്ച എ.ഡി.എം

കല്‍പ്പറ്റ: 2025 ലെ സംസ്ഥാന റവന്യൂ അവാര്‍ഡില്‍ വയനാട് ജില്ലാ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് & ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ ദേവകി.കെ സംസ്ഥാനത്തെ മികച്ച അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് & ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ ആയി തിരഞ്ഞെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ദേവകി കെ 2021 മുതല്‍ വയനാട് ജില്ലയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്ത് വരികയാണ്. വയനാട് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി നെന്മേനി വില്ലേജ് ഓഫീസും മികച്ച വില്ലേജ് ഓഫിസര്‍മാരായി സാലു കെ.എസ്. (വില്ലേജ് ഓഫിസര്‍ ചെറുകാട്ടുര്‍), നദീറ കെ.എം (വില്ലേജ് ഓഫിസര്‍ തോമാട്ടുചാല്‍), ആബിദ് വി.കെ(വില്ലേജ് ഓഫിസര്‍ പടിഞ്ഞാറത്തറ) എന്നിവരെയും,ഉത്തര മേഖലയിലെ മികച്ച താലൂക്ക് സര്‍വെയറായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസിലെ താലൂക്ക് സര്‍വെയര്‍ റീന ആന്റണിയെയും തിരഞ്ഞെടുത്തു.ഫെബ്രുവരി 24 ന് റവന്യൂ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബഹു. കേരള മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍