കമ്പളക്കാട്-കൈനാട്ടി റോഡ് പ്രവൃത്തി ഇഴയുന്നു; യാത്രക്കാര്‍ വലയുന്നു; സാധനസാമഗ്രികളുടെ ലഭ്യത കുറവ് പ്രതിസന്ധിയായെന്നും, അടുത്താഴ്ച പ്രവൃത്തി പുന:രാരംഭിക്കുമെന്നും കരാറുകാര്‍

കല്‍പ്പറ്റ: മലയോര ഹൈവേയുടെ ഭാഗമായി കമ്പളക്കാട് മുതല്‍ കൈനാട്ടി വരെ നടന്നു വരുന്ന നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. ഈ റൂട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് മുതലാരംഭിച്ച പ്രവൃത്തി ഇപ്പോള്‍ പലയിടത്തും സ്തംഭിച്ചിരിക്കുകയാണ്. ഇതുമൂലം യാത്രക്കാരും, പ്രദേശവാസികളും ഒരുപോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പൊളിച്ചിട്ട റോഡില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ കരാറുകാര്‍ റോഡ് നനയ്ക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി ഫലം കാണുന്നില്ല. റോഡരികിലെ കച്ചവടക്കാരും, വീട്ടുകാരും പൊടിയില്‍ വലയുകയാണ്. കൂടാതെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും മറ്റും രോഗികളേയും കൊണ്ടു പോകുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരും, രോഗികളും റോഡിലെ കുഴികള്‍ മൂലം ഏറെ വലയുന്നുണ്ട്.
എന്നാല്‍ ആവശ്യത്തിന് നിര്‍മ്മാണ സാമഗ്രികള്‍ ജില്ലയില്‍ നിന്നും ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നതും അടുത്തയാഴ്ച മധ്യത്തോടെ പ്രവൃത്തി പുനഃരാരംഭിക്കുമെന്നും കരാറുകാറായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു.
സീസണായതിനാല്‍ പല റോഡ് പ്രവര്‍ത്തികളും നടന്നു വരുന്നത് നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ഇതേ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള കല്‍പ്പറ്റ ബൈപാസ് നവീകരണ പ്രവൃത്തി അതിവേഗം തീര്‍ക്കേണ്ട സാഹചര്യം വന്നതിനാല്‍ അതിന് പ്രാധാന്യം നല്കി ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ച് ആ പ്രവൃത്തി 90 ശതമാനത്തോളം തീര്‍ത്തതായും കരാറുകാര്‍ അറിയിച്ചു.
എന്തായാലും ഉടന്‍ തന്നെ കമ്പളക്കാട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍