കുട്ടികള്‍ മുഖാന്തിരം അമ്മമാരുടെ ക്യാന്‍സര്‍ സാധ്യത കണ്ടെത്താം 'അമ്മയ്ക്കൊരു കത്ത്' പിങ്ക് ലെറ്റര്‍ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു

വാളല്‍: കോട്ടത്തറ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം കോട്ടത്തറയും സംയുക്തമായി കുട്ടികള്‍ മുഖാന്തിരം അമ്മമാരുടെ ക്യാന്‍സര്‍ സാധ്യത കണ്ടെത്തുന്നതിനായി 'പിങ്ക് ലെറ്റര്‍ ക്യാമ്പയിന് -അമ്മയ്ക്കൊരു കത്ത്' എന്ന പരിപാടി നടത്തി. പിങ്ക് ലെറ്ററില്‍ അമ്മമാര്‍ക്ക് അവരുടെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ ആവശ്യമായ ക്യുആര്‍ കോഡും, ക്യുആര്‍ സ്കാനിങ് അസൗകര്യമുള്ളവര്‍ക്കായി കോട്ടത്തറ കുടുബാരോഗ്യ കേന്ദ്രത്തിലെ വനിതാ ജീവനക്കാരുടെ മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.ദിനീഷ് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാളല്‍ എ.യു.പി സ്കൂളില്‍ വെച്ചു നടത്തിയ പരിപാടിയില്‍ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഡി.പി.എം ഡോക്ടര്‍ സമീഹ സൈതലവി സ്കൂള്‍ ലീഡര്‍ക്ക് കത്ത് കൈമാറ്റം നടത്തുകയും ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുനന്ദ് കുമാര്‍ എന്‍.എന്‍ പദ്ധതി വിശദീകരണം നടത്തി
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹര്‍കിഷന്‍ എ. ജി സ്വാഗതം ആശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത
ആശംസ അറിയിക്കുകയും പ്രധാന അദ്ധ്യാപകന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍