രഞ്ജി ട്രോഫി ഫൈനല്‍ തിളക്കത്തില്‍ വാളാട് സ്വദേശിയും ..!

തലപ്പുഴ: രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തിയ കേരള ടീമിന് കരുത്തായി വയനാട്ടുകാരനും. വാളാട് എടമന സ്വദേശിയായ പുത്തന്‍മുറ്റം ഗിരീഷാണ് കേരള ടീമിന്റെ സപ്പോര്‍ട്ടിങ് ടീമിലുള്ളത്. ത്രോ സ്പെഷ്യലിസ്റ്റായാണ് ഗിരീഷ് ടീമിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ 2 വര്‍ഷമായി കേരള ടീമിനൊപ്പമാണ് ഗിരീഷ്. മുമ്പ് ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ പേര്‍സണല്‍ ത്രോ സ്പെഷ്യലിസ്റ്റായിരുന്നു ഗിരീഷ്. അണ്ടര്‍ 19 ക്രിക്കറ്റ് ജില്ലാ ടീമിലും, അണ്ടര്‍ 23 നോര്‍ത്ത് സോണിലും ഗിരീഷ് കളിച്ചിരുന്നു. കേരളോത്സവങ്ങളിലൊക്കെ മിന്നും താരമായിരുന്നു ഗിരീഷ്. ക്രിക്കറ്റിന് പുറമെ ജാവലിന്‍ ത്രോയില്‍ ഉള്‍പ്പെടെ ഗിരീഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. മച്ചാന്‍സ് , സിറ്റി സ്ട്രൈക്കേഴ്സ് എന്നീ പ്രാദേശിക ക്രിക്കറ്റ് ടീം അംഗമാണ് ഗിരീഷ്. പുത്തന്‍മുറ്റം കേളു, ലക്ഷ്മി എന്നീ ദമ്പതികളുടെ മകനാണ് ഗിരീഷ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍