ഓക്സെല്ലോ സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

കല്‍പ്പറ്റ: ഓക്സിലറി ഗ്രൂപ്പ് വിപുലീകരണം ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഓക്സെല്ലോ' സംസ്ഥാനതല ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമാവുന്നു. കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഓക്സിലറി ഗ്രൂപ്പുകളിലൂടെ ഓക്സോമീറ്റ്, മീറ്റ് ദി ന്യൂ ക്യാമ്പയിനുകള്‍ കുടുംബശ്രീ സംഘടിപ്പിക്കും. അയല്‍ക്കൂട്ടത്തില്‍ അംഗമല്ലാത്ത 18 നും 40 നുമിടയില്‍ പ്രായമുള്ള യുവതികളെയും ഒരു കുടുംബത്തിലെ ഒന്നിലധികം യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട തലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പുന:സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. ജില്ലയിലെ 27 സിഡിഎസിലെ 512 വാര്‍ഡുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്സിലറി ഗ്രൂപ്പ് രൂപീകരണം നടത്തും.
വാര്‍ഡ്, പഞ്ചായത്ത്തല ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിക്കും. ഓക്സിലറി അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം ലഭ്യമാക്കുന്നതിന് വഴിയൊരുക്കും. തദ്ദേശീയമായ ബിസ്നസ് മാതൃകകള്‍ സംബന്ധിച്ചും നവീന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവസരമൊരുക്കും. തൊഴില്‍ നൈപുണി പരിശീലനങ്ങളും സാമ്പത്തിക സഹായവും ഇതോടൊപ്പം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് സിഡിഎസുകളില്‍ നിന്നും അഫിലിയേഷന് ഉറപ്പാക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍