അതിഥി തൊഴിലാളിയുടെ കൊലപാതകം; പോലീസിനെ സഹായിച്ചവര്‍ക്ക് വെള്ളമുണ്ട പോലീസിന്റെ ആദരവ്

വെള്ളമുണ്ട: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും നിര്‍ണ്ണായക വിവരങ്ങള്‍ കൃത്യമായി അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ കാരണക്കാരായവരെ വെള്ളമുണ്ട പോലീസ് ആദരിച്ചു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ്ബോര്‍ഡ് പെട്ടിയിലും ബാഗിലുമാക്കി ഒന്നാം പ്രതി കൊണ്ട് പോകാന്‍ വിളിച്ച ഗുഡ്സ് ഓട്ടോയുടെ ഡ്രൈവര്‍ ആസ്സാം സ്വദേശിയായ ശഹാബുദ്ദീന്, കൂടാതെ പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുകയും സഹായിക്കുകയും ചെയ്ത വെള്ളമുണ്ട സ്വദേശി റഷീദ് എന്നിവരെയാണ് വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോളിന്റെ നേതൃത്വത്തില്‍ ആദരിക്കുകയും പ്രശംസിക്കുകയും ചെയ്തത്. ഇവരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പേ തന്നെ പൊലീസിന് വളരെ വേഗം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍