കേരള ഗ്രാമീണ്‍ ബാങ്ക് സ്കൂളിന് നല്കിയ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

കാട്ടിക്കുളം: കേരള ഗ്രാമീണ്‍ ബാങ്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കാട്ടിക്കുളം ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് നിര്‍മ്മിച്ചു നല്കിയ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്കര്‍ മുഖ്യാതിഥി ആയിരുന്നു. സാമൂഹ്യ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എ എന്‍ സുശീല, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ രാധാകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ കെ സിജിത്ത്, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ ടി.വി സുരേന്ദ്രന്, .ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്, കാട്ടിക്കുളം ശാഖാ മാനേജര്‍ റിജിത്ത് കെ. കൃഷ്ണന്, മുന്‍ മാനേജ സണ്ണി പി ജെ, എസ് എം സി ചെയര്മാന് ടി സന്തോഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പി വി ഷാജു, പ്രധാനാധ്യാപിക സബ്രിയ ബീഗം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍