പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിലെ ട്രാഫിക് പരിഷ്കരണം അടിയന്തിരമായി നടപ്പാക്കുക, ബസ് സ്റ്റാന്‍ഡ് വികസനം യാഥാര്‍ഥ്യമാക്കുക, ആധുനിക ശ്മശാനം യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം. കാപ്പിസെറ്റ്, പുല്‍പ്പള്ളി വെസറ്റ്, പുല്‍പ്പള്ളി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു ധര്‍ണ്ണഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ലോക്കല്‍ സെക്രട്ടറി ശരത്ത് ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, രുഗ്മിണി സുബ്രഹ്മണ്യന്, പി.എ. മുഹമ്മദ്, സജി തൈപ്പറമ്പില്‍, സി.പി. വിന്‍സെന്റ്, കെ.പി. ഗിരീഷ്, യു.എന്‍. കുശന്, ജോബി കരോട്ടുകുന്നേല്‍, കെ.ജെ. പോള്‍, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍