എടപ്പെട്ടി സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

എടപ്പെട്ടി: മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നവീകരിച്ച എടപ്പെട്ടി ഗവ.എല്‍.പി സ്കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ സുധാകരന്, സെക്രട്ടറി എസ്.ഇ സലിം പാഷ, പ്രധാനാധ്യാപകന് പി.എസ്. ഗിരീഷ്കുമാര്‍, ബി.ഖദീജ, എന്‍.സന്തോഷ്, സുന്ദര്‍രാജ് എടപ്പെട്ടി, ജിസ്ന ജോഷി, എന്‍.പി ജിനേഷ്കുമാര്‍, പ്രസന്ന രാമകൃഷ്ണന്, കെ.കെ.റഷീദ്, എം.എച്ച്. ഹഫീസ് റഹ്മാന്, അമൃത വിജയന്, അമൃത മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍