'ഹെല്‍ത്തി ബര്‍ത്ത്ഡേ' മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളില് ഇനി ഈന്തപ്പഴം

കല്‍പ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയര്മാന് ഇനിഷിയേറ്റീവും സ്പൈസസ് സ്പോട്ട് വെന്‍ജ്വറും ചേര്‍ന്ന് നടത്തുന്ന 'ഹെല്‍ത്തി ബര്‍ത്ത്ഡേ'ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുഴുവന്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലില്‍ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നിസാര്‍ എം. പി അധ്യക്ഷത വഹിച്ചു.ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ ഷിവികൃഷ്ണന്‍ എം കെ, മാര്ട്ടിന് എന്‍. പി., ഡോ.പി.എ ജലീല്‍, പി. സി തോമസ്, അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചുകൂടാതെ ജില്ലയിലെ അറുപത് ഹയര്‍ സെക്കന്ററി സ്കൂളിലേയും പ്രിന്‍സിപ്പല്‍മാരും ചടങ്ങില്‍ പങ്കെടുത്തു
ഹയര്സെ ക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ എം മുഖ്യാതിഥി ആയിരുന്നു.
കുട്ടികളുടെ ജന്മദിനങ്ങള് പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകള്‍ സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ ആയി മാറ്റുക എന്നതാണ് ക്യാമ്പയിന് കൊണ്ട് ലക്ഷ്യമിടുന്നത്.
ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളില്‍ സാഹോദര്യവും
സമഭാവവും വളര്‍ത്താനുമായിട്ടാണ് ഈ ക്യാമ്പയിന് നടത്തുന്നത്.
ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ മിടായിക്ക് പകരം ഈത്തപ്പഴം വിതരണം ചെയ്യുകയും ആരോഗ്യ പ്രദമായ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുവാന്‍ ഉതകുന്ന രീതിയിലാണ് പ്രചാരണ ക്യാമ്പയിന് ക്രമീകരിച്ചത്


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍