കോഴിക്കോട് മേയറെ സന്ദര്‍ശിച്ച് പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍.

കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പിനെ സന്ദര്‍ശിച്ച് പനമരം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് കോര്പറേഷന് ഓഫീസില്‍ എത്തിയാണ് കുട്ടികള്‍ മേയറെ സന്ദര്‍ശിച്ചത്. മേയര്‍ കുട്ടികള്‍ക്ക് കോഴിക്കോടിന്റെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മേയറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍