ചെറുകര സ്വദേശി യു.എ.ഇയില്‍ സ്‌കൗട്ട് മാസ്റ്റര്‍ പരിശീലനം നേടി.

യു.എ.ഇ: അറബ് വംശജരല്ലാത്തവര്‍ക്ക് അപൂര്‍വ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്‌സ് സ്‌കൗട്ട് അസോസിയേഷന് കീഴില്‍ യു.എ.ഇ-യില്‍ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാന്‍ മാസ്റ്റര്‍ സ്‌കൗട്ട് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. മനോജ് മാത്യുവിന്റെ ശിക്ഷണത്തില്‍ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ഇദ്ദേഹം നേടിയിട്ടുണ്ട്. മാനന്തവാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലും, ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോടും സ്‌കൗട്ട് മാസ്റ്ററായും ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വയനാട് ജില്ലാ ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ സ്‌കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയന്‍ ജനറല്‍ സെക്രട്ടറിയായ ഇദ്ധേഹത്തെ 2023 ല്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധ്യാപക അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. പരേതനായ വി.പി മൊയ്തുവിന്റെയും കെ.പി. ഉമ്മുകുല്‍സുവിന്റെയും മകനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍