ആദിവാസി വയോധികന്റെ വീട് പണി മുടങ്ങിയത് അധികൃതരുടെ അനാസ്ഥ മൂലം: ബി.ജെ.പി

മാനന്തവാടി: കെ.എസ്.ഇ.ബി. അധികൃതരുടെ അനാസ്ഥ കാരണം ഒണ്ടയങ്ങാടി എടപ്പടി അടിയ ഉന്നതിയിലെ മല്ലന്‍-ബിന്ദു ദമ്പതികളുടെ വീടു പണിമുടങ്ങിയതായി ബിജെപി ആരോപിച്ചു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച വൈദ്യുതി ലൈന്‍ വീടിന് മുകളിലൂടെ പോകുന്നതിനാല്‍ ഭിത്തിവരെ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ മുകള്‍ഭാഗം നിര്‍മ്മാണം നടത്താനാകാതെ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇലക്ട്രിക് ലൈന്‍ വീടിന് മുകളില്‍ തല മുട്ടും വിധം പോകുന്നതിനാല്‍ കയറി നിന്ന് ചുമര്‍കെട്ടുക അപകടകരമാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പോസ്റ്റ് സ്ഥാപിച്ചപ്പോള്‍ കോളനി നിവാസികള്‍ എതിര്‍പ്പ്പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല എന്ന് മല്ലന്‍ പറയുന്നു.ഇപ്പോള്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍17,000 അടക്കേണ്ട സാഹചര്യമാണ്.എത്രയം വേഗം കെ.എസ്.ഇ.ബിയും ട്രൈബല്‍ വകുപ്പും പ്രശ്‌ന പരിഹാരം നടത്തിയില്ലെങ്കില്‍ പ്രസ്തുത വകുപ്പുകള്‍ക്ക് മുന്‍പിന്‍ കോളനി നിവാസികളോടൊപ്പം കുത്തിയിരുപ്പ് സമരം നടത്തുമെന്ന്ബി.ജെ.പി പയ്യമ്പള്ളി ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
മനു വര്‍ഗ്ഗീസ്,ശശി എടപ്പടി, വില്‍ഫ്രഡ് ജോസ്,സുനില്‍കുമാര്‍, വിനോദ് കെ.സി, അമല്‍ കൊയിലേരി,മനോജ് എം.വി. സന്തോഷ് പി.റ്റി. സജീഷ് കെ.വി., ജഗതീഷ്, രവീന്ദ്രന്‍, പ്രകാശന്‍, ഷാജി,ചക്രേഷ്
ബാബു തെനവയല്‍, വിജയന്‍,കേളു തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍