തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം: ഐഎന്‍ടിയുസി പ്രക്ഷോഭത്തിലേക്ക്
സുല്‍ത്താന്‍ ബത്തേരി : ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴില്‍ എന്നുള്ള ലക്ഷ്യത്തോടു കൂടി യുപിഎ ഗവണ്മെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങള്‍ വെട്ടി കുറച്ചുകൊണ്ട് തൊഴില്‍ ദിനം 50 പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യം രാജ്യത്ത് നിലനില്ക്കുന്നു. പദ്ധതിയുടെ രൂപീകരണ കാലഘട്ടത്തില്‍ കര്‍ഷക തൊഴിലാളികള്‍ക്കുള്ള കൂലി നല്‍കുമെന്ന് പ്രഖ്യാപിത നയത്തില്‍ നിന്നും കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നാമമാത്രമായ കൂലി മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നുള്ളൂയെന്ന് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങളായി വര്‍ദ്ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കുക, തൊഴിലാളികളുടെ ജോലി സമയത്തുള്ള സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് ഇ എസ് ഐ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉന്നയിച്ചു. സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയൂസി ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.
ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയൂസി ജില്ലാ ജനറല്‍ സെക്രട്ടറി ജയ മുരളി, മേഴ്സി സാബു, രാധാ രാമസ്വാമി, കെ അജിത, ബി സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ശ്രീനിവാസന് തൊവരിമല, പിഎന്‍ ശിവന്, കെ കെ രാജേന്ദ്രന്, വര്‍ഗീസ് നെന്മേനി, താരിഖ് കടവന്‍ ജിജി അലക്സ് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍