മെഡിക്കല്‍ കോളേജില്‍ ബി.ജെ.പി പ്രതിഷേധം; പ്രവര്‍ത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ സി.ടി സ്‌കാന്‍, കുട്ടികളുടെ തീവ്രപരിചരണ വിഭാഗം എന്നിവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സുപ്രണ്ട് ഓഫീസില്‍ ബി.ജെ.പി പ്രതിഷേധം. കഴിഞ്ഞ ആഴ്ച ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഒരാഴ്ച്ചക്കകം രണ്ട് യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കും എന്ന സൂപ്രണ്ടിന്റെ ഉറപ്പിന്‍മേലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാലാണ് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രശ്‌നപരിഹാരമില്ലാതെ പിരിഞ്ഞുപോകില്ലെന്ന് ബി.ജെ.പി നേതാക്കള്‍ നിലപാടെടുത്തതോടെ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എത്ര അടിച്ചമ തുടര്‍സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
ജില്ല സെക്രട്ടറി സി.അഖില്‍ പ്രേം , കണ്ണന്‍ കണിയാരം,ഗിരീഷ് കട്ടക്കളം, ജിതിന്‍ ഭാനു, അഖില്‍ കേളോത്ത്, ശ്രീജിത്ത് കണിയാരം, അരുണ്‍ രമേഷ്, ശ്രീജിത്ത് കെ.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍