ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: സിപിഐ
കല്‍പ്പറ്റ: ഡിസിസി ട്രഷറര്‍ എംഎന്‍ വിജയന്റെയും, മകന്റെയും ആത്മഹത്യാ കുറിപ്പില്‍ മരണത്തിന് കാരണക്കാരനായി പേര് പരാമര്‍ശിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ വയനാട് ജില്ലാ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. അര്‍ബന്‍ ബാങ്ക് നിയമനത്തിന് ഉദ്യോഗര്‍ത്ഥികളില്‍ നിന്ന് കോഴ വാങ്ങാന്‍ തന്നെ ഇടനിലക്കാരനാക്കി എംഎല്‍എ ഉപയോഗിച്ചു എന്നാണ് എംഎന്‍ വിജയന്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും, എംഎല്‍എക്ക് എതിരെ ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കണമെന്നും സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഇ ജെ ബാബു, മഹിത മൂര്‍ത്തി, കെ കെ തോമസ്, സി എം സുധീഷ് പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍