കടുവയെ പിടികൂടുന്നതിനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു
പുല്‍പ്പള്ളി: അമരക്കുനിയിലെ ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. കടുവ ആടിനെ കൊന്ന വീടിന് പിന്നിലുള്ള തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. കടുവയിറങ്ങിയ വിവരമറിഞ്ഞ് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ.രാമന്‍, ചെതലത്ത് റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍ എന്നിവരടക്കമുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആര്‍.ആര്‍.ടി.യും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് 24 മണിക്കൂറും വനംവകുപ്പിന്റെ പട്രോളിങ് ഉണ്ടാവുമെന്നും പോലീസിന്റെ സഹയവും തേടിയിട്ടുണ്ടെന്നും ഡി.എഫ്.ഒ. അജിത് കെ.രാമന്‍ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയ കടുവയാണിതെന്നാണ് സംശയിക്കുന്നതെന്നും വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഏത് കടുവയാണെന്ന് വ്യക്തമാകുവെന്നും ഡി.എഫ്.ഒ. പറഞ്ഞു. പൂര്‍ണവളര്‍ച്ചയെത്തിയ കടുവയാണ് നാട്ടിലിറങ്ങിയതെന്നും ഇതിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഇപ്പോള്‍ സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ: അമരക്കുനിയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചപ്പോള്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍