ഉരുള്‍പ്പൊട്ടല്‍: ഗോ- നോ ഗോ സോണ്‍ മേഖലയിലെ അടയാളപ്പെടുത്തല്‍ ഇന്നാരംഭിക്കും
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അതിവേഗ നടപടികള്‍ക്കൊപ്പം ഉരുള്‍ ദുരന്ത പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയിലെ അടയാളപ്പെടുത്തല്‍ നാളെ ( ജനുവരി 7) ആരംഭിക്കും. ഉരുള്‍പൊട്ടല്‍ പ്രദേശത്തെ ഭൂമിശാസ്ത്ര വിഷയങ്ങള്‍ പഠിക്കാന്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി നിര്‍ദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തല്‍ നടത്തുക. പുഴയില്‍ ഉരുള്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ ഭഗത്ത് നിന്നും മുപ്പത് മീറ്ററും ചില ഭാഗങ്ങളില്‍ 50 മീറ്ററുമാണ് സമിതി നിശ്ചയിച്ച ഗോ, നോ ഗോ സോണ്‍ പരിധി. സമിതി നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ ഏതെങ്കിലും വീടുകള്‍ ഒറ്റപ്പെടുകയാണെങ്കില്‍ അവ ടൗണ്‍ഷിപ്പ് ഗുണഭോക്ത പട്ടികയിലേക്ക് പരിഗണിക്കും. ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്കും അറിയിക്കാം. ദുരന്ത മേഖലയിലെ അടയാളപ്പെടുത്തല്‍ നടപടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍