എന്‍.എം വിജയന്റെയും മകന്റെയും മരണം; കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: സിപിഐഎം
കല്‍പ്പറ്റ: ഡിസിസി ട്രഷററര്‍ എന്‍.എം വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണത്തിന് ഉത്തരവാദികളായ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. ഒരുനിമിഷം ജനപ്രതിനിധിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല.
മരണവുമായി ബന്ധപ്പെട്ട് സിപിഐ എം ഉന്നയിച്ച കാര്യങ്ങളെല്ലാം നൂറ് ശതമാനം ശരിയാണെന്ന് വിജയന്റെ മരണക്കുറിപ്പ് പുറത്തുവന്നതിലൂടെ തെളിഞ്ഞു. എന്‍ എം വിജയന്‍ മരിച്ചതല്ല കൊന്നതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നേതാക്കള്‍ തട്ടിയെടുത്ത കോഴയുടെ ബാധ്യത വിജയന്റെ തലയില്‍ കെട്ടിവച്ച ഞെട്ടിപ്പിക്കുന്ന വിവരമാണ് മരണക്കുറിപ്പിലുള്ളത്. ചതിച്ചുകൊല്ലുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ക്രിമിനല്‍ സംഘമായി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍