OPEN NEWSER

Wednesday 16. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എമര്‍ജന്‍സ് 3.0 ജനുവരി 7 മുതല്‍ വയനാട്ടില്‍

  • Keralam
06 Jan 2025

കോഴിക്കോട്: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍  എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പ് 'എമര്‍ജന്‍സ് 3.0'വയനാട്ടില്‍. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍  2025 ജനുവരി 7 മുതല്‍ 12 വരെയാണ് കോണ്‍ക്ലേവ്. എമര്‍ജെന്‍സി മെഡിസിന്‍ രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവു തെളിയിച്ച പ്രമുഖര്‍ കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കും. എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ നൈപുണ്യ മികവില്‍ രാജ്യത്ത് മികച്ചു നില്‍ക്കുന്ന  ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ നെറ്റ് വര്‍ക് (ആസ്റ്റര്‍ ഇഎം. നെറ്റ് വര്‍ക്) ആണ് കോണ്‍ക്ലേവിന് നേതൃത്വം നല്‍കുന്നത്. യുകെ, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭര്‍ കോണ്‍ക്ലേവിനായെത്തും. രാജ്യത്തിനകത്തു നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 1200-ഓളം  പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.


 ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന്റെ ഒന്നാം പതിപ്പ് കോഴിക്കോടും രണ്ടാം പതിപ്പ് കൊച്ചിയിലുമാണ് നടന്നത്. ദുരന്ത നിവാരണം ഉള്‍പ്പെടെ അടിയന്തര മേഖലയിലെ വിവിധ വിഷയങ്ങള്‍ എമര്‍ജെന്‍സ് 3.0 ചര്‍ച്ച ചെയ്യും. എമര്‍ജന്‍സി മെഡിസിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ ഈ രംഗത്ത് നൈപുണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് എമര്‍ജന്‍സ് 3.0യുടെ ചെയര്‍മാനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടറുമായ ഡോ. വേണുഗേപാല്‍ പി.പി. പറഞ്ഞു.  ഒപ്പം  വയനാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ സേനാംഗങ്ങള്‍ എന്നിവര്‍ക്ക്  ബേസിക് ലൈഫ് സപ്പോര്‍ട്ട് ( ബിഎല്‍എസ്) അടിസ്ഥാനമാക്കിയുള്ള വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
 
എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ പുതിയ മുന്നേറ്റങ്ങള്‍, ട്രോമ മാനേജ്മെന്റിലെ  പ്രവണതകള്‍, കുട്ടികളുടേയും നവജാത ശിശുക്കളുടേയും ജീവന്‍ സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിക്കപ്പെടും. കാപ്നോഗ്രാഫിയും അഡ്വാന്‍സ്ഡ് എയര്‍വേയും പോലുള്ള നൂതന ചികിത്സാ രീതികളില്‍ ആഴത്തിലേക്കിറങ്ങിയുള്ള ചര്‍ച്ചകളുമുണ്ടാവും.

എയര്‍വേ മാനേജ്മെന്റ് , അഡ്വാന്‍സ്ഡ് വെന്റിലേഷന്‍,  പ്രീ ഹോസ്പിറ്റല്‍ ട്രോമാ മാനേജ്മെന്റ, ഡിസാസ്റ്റര്‍ മെഡിസിന്‍, എംആര്‍സിഇഎം പാര്‍ട്ട് ബി, ഇസിജി, കമ്യൂണിക്കേഷന്‍ ആന്റ്  ക്വാളിറ്റി, വില്‍ഡര്‍നസ് മെഡിസിന്‍., അള്‍ട്ര സൗണ്ട്, ക്ലിനിക്കല്‍ ടോക്സിക്കോളജി,  സെയ്ഫ് പ്രൊസീജറല്‍ സെഡേഷന്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വര്‍ക് ഷോപ്പുകളും നഴ്സുമാര്‍ക്കും മെഡിക്കല്‍ സ്റ്റുഡന്റ്സിനുമായുള്ള വര്‍ക് ഷോപ്പുകളും കോണ്‍ക്ലേവിന്റെ ഭാഗമായുണ്ടാവും.

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന വയനാട്  ടൂറിസത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യവും വയനാട്ടില്‍ വച്ച് കോണ്‍ക്ലേവ് നടത്തുന്നതിനു പിന്നിലുണ്ട്.  പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാവുന്ന വയനാട് ജില്ലയില്‍ എമര്‍ജന്‍സി മെഡിസിന്‍ സൗകര്യങ്ങള്‍ ശക്തമാക്കുക,  ജില്ലയിലെ   സന്നദ്ധ പ്രവര്‍ത്തകരെ ശാസ്ത്രീയമായ രീതിയില്‍  ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാത്പതരാക്കുക എന്നീ കാര്യങ്ങളും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നുണ്ട്.
 
വാര്‍ത്താ സമ്മേളനത്തില്‍  ഡോ. വേണുഗോപാല്‍ പി.പി, ഡോ. ജിനേഷ്.വി, ഡോ. ജോണ്‍സണ്‍, ഡോ. കെ.എന്‍. ഗോപകുമാരന്‍ കര്‍ത്ത,  ഡോ. സജിത്ത് കുമാര്‍, ഡോ. പോള്‍, ഡോ. ലൊവേന, ഡോ. ഷാനവാസ്, ഡോ. ഇജാസ് അഹമ്മദ്  എന്നിവര്‍ പങ്കെടുത്തു.
    


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിനെ പുഴയില്‍ കാണാതായി
  • പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു
  • കേരളം ഭരിക്കുന്നത് ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎ എ
  • അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ.ആര്‍ കേളു
  • റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കും: മന്ത്രി കെ രാജന്‍; വയനാട് ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show