കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന് കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി.
കല്‍പ്പറ്റ:- കേരള സഹകരണ പെന്ഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന് സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന ജില്ലാ ധര്‍ണ്ണ വയനാട് കളക്ട്രേറ്റ് പടിക്കല്‍ സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഡി.എ പുന:സ്ഥാപിക്കുക, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലാക്കുക, പെന്ഷന് കേരള ബാങ്കിലൂടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. മുഖ്യ പ്രഭാഷണം പി.രാമകൃഷ്നന് (കെബിഇആര്എ) സ്റ്റേറ്റ്സെക്രട്ടറി, പി.ബാലകൃഷ്ണന് (എകെബിആര്‍എഫ്), കെ.വി.ജോയ് (കെബിഇആര്എ) പ്രസിഡെന്റ് അധ്യക്ഷനായിരുന്നു, റ്റി.കെ ഹരിദാസ് ജില്ലാ സെക്രട്ടറി (കെബിഇആര്എ), അലവി വടക്കേതില്‍ (സഹകരണ സര്‍വ്വീസ് പെന്ഷന് യൂണിയന് ), റ്റി.സി. പ്രഭാകരന് (കനറാ ബാങ്ക് റിട്ടയറീസ് യൂണിയന്), പി.പി. ആലി (ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് ), പി. അബ്ദുള്‍ മുനീര്‍ (എകെബിഇഎ) ജില്ലാ സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍