ഗ്രാമവണ്ടി കുടിശ്ശിക ബ്ലോക്ക് പഞ്ചായത്ത് ഉടന്‍ അടക്കണം; സര്‍വീസ് പുനസ്ഥാപിക്കണം -എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
രണ്ടേനാല്: എടവക പഞ്ചായത്തിലെ പള്ളിക്കല്‍,കാരക്കുനി, അബേദ്ക്കര്‍ പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തി വരുന്ന കെ.എസ്.ആര്.ടി.സി ഗ്രാമവണ്ടി
ക്ക് ഡീസല്‍ അടിച്ച വകയില്‍ നല്‍കാനുള്ള പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തിഅഞ്ഞൂറ്റി പതിനേഴ് രൂപ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എത്രയും വേഗം അടവാക്കി ബസ് സര്‍വീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു, പ്രസിഡണ്ട് ഉഷ വിജയന് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമീണ ജനത മാനന്തവാടി പട്ടണവുമായും മെഡിക്കല്‍ കോളേജമായും ജില്ല ക്യാന്‍സര്‍ സെന്ററുമായും വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുമായും ബന്ധപ്പെടാന്‍ ആശ്രയിച്ചിരുന്ന ഗ്രാമവണ്ടി ഇല്ലാതായതോടെ ജനങ്ങള്‍ വലയുകയാണ്.
എത്രയും പെട്ടെന്ന് കെ.എസ്.ആര്.ടി ക്ക് നല്കുവാനുള്ള കുടിശ്ശിക അടവാക്കി ബസ് റൂട്ട് പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്സിനു മുമ്പില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ റെജി വാളാങ്കോട്, സി.എച്ച്. ഇബ്രാഹിം, കെ. എം. ഇബ്രാഹിംകുട്ടി,ഡാരീസ് തോമസ്, ലീല ഗോവിന്ദന് അനിത രവി, ഷെറീഫ് മൂടമ്പത്ത്, മരുന്നന്‍ ഇബ്രാഹിം പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍