വയനാട് വിത്തുത്സവം 2025: കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷക അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു
വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലമായി നല്‍കിവരുന്ന ആദിവാസി കര്‍ഷക കുടുംബത്തിനുള്ള കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷക അവാര്‍ഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാര്‍ഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസി കര്‍ഷക കുടുംബത്തിനെയായിരിക്കും അവാര്‍ഡിനായി തിരഞ്ഞെടുക്കുക. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . അവാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗ്യരായവരുടെ കൃഷിയിടം സന്ദര്‍ശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാര്‍ഡിനായി പരിഗണിക്കൂ . അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
അവസാനതീയതി ജനു.20
വിവരങ്ങള്‍ക്ക്
എ ദേവകി 9961568437
എന്‍ എം ബാലന്‍ 8903285910
വിപിന്‍ദാസ് പി 9746591504
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍