പയ്യമ്പള്ളി ഗ്രാമപഞ്ചായത്ത് രൂപീകരിക്കണം: ആം ആദ്മി
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഗ്രാമീണ മേഖലകളെ ഉള്‍പ്പെടുത്തി പയ്യമ്പള്ളി ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന് ആം ആദ്മി മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു,20 ശതമാനം മാത്രം ടൗണ്‍ പ്രദേശം വരുന്ന നഗരസഭയിലെ 80 ശതമാനം പ്രദേശവും ഗ്രാമീണ മേഖലയാണ്. ചെറുകിട കര്‍ഷകരും, കര്‍ഷക തൊഴിലാളികളും, ഗോത്ര വിഭാഗങ്ങളും തിങ്ങി താമസിക്കുന്ന ഭൂരിപക്ഷം വരുന്ന ഗ്രാമീണ മേഖല നിവാസികള്‍ക്ക് നഗരസഭ രൂപീകരിച്ചത് കൂനിന്മേല് കുരുവായിരിക്കുകയാണ്. പഞ്ചായത്തുകളില്‍ ഉള്ളതിനെക്കാള്‍ വര്‍ദ്ധിപ്പിച്ച ഭൂ നികുതി, വിട്ടു നികുതി, വീട് നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് ഫീസ് വര്‍ദ്ധന തുടങ്ങിയവയെല്ലാം താങ്ങാവുന്നതിലും അധികമാണ്.ഇതിനെല്ലാമുപരിയായി തൊഴിലുറപ്പ് പദ്ധതി നഷ്ട്ടമായത് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്, ഈ സാഹചര്യത്തില്‍ പയ്യമ്പള്ളി പഞ്ചായത്ത് രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആം ആദ്മി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍