നാടിന്റെ പ്രാര്‍ത്ഥന വിഫലം; നൈതിക് വിട പറഞ്ഞു
ഏച്ചോം: അത്യപൂര്‍വ രോഗമായ ശരീരത്തില്‍ രോഗപ്രതിരോധശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട് ചികില്‍സയില്‍ കഴിയുകയായിരുന്ന രണ്ട് വയസുകാരന് കല്‍പ്പറ്റ ഏച്ചോം സ്വദേശി നൈതിക് അമര്‍ മരണത്തിന് കീഴടങ്ങി. നൈതികിന്റെ ചികില്‍സാ ചെലവിനായി വേണ്ടിയിരുന്ന 45 ലക്ഷം രൂപ 16 ദിവസം കൊണ്ട് സുമനസ്സുകള്‍ പിരിച്ച് നല്‍കിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ് തുടര്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ ആ കുഞ്ഞ് മരണപ്പെടുകയായിരുന്നു. കല്‍പ്പറ്റ ഏച്ചോം സ്വദേശി വെള്ളമുണ്ടക്കല്‍ അമൃതാനന്ദിന്റെയും കല്‍പ്പറ്റ എമിലി സ്വദേശിനി അശ്വതിയുടെയും ഏകമകനാണ് നൈതിക് അമര്‍. ഇന്ന് വൈകിട്ട് 3.30 മുതല്‍ 4.30 വരെ ഭൗതീക ശരീരം കല്‍പ്പറ്റ എമിലി പള്ളി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍