ഷാര്‍ജയില്‍ ഇന്റര്‍ അക്കാദമി ടൂര്‍ണ്ണമെന്റ് നടത്തി
ദുബായ്: യുഎഇ - സിഎഫ്എഫ് ഇറ്റാലിയന്‍ ക്ലബ് ദുബായ്, നീലഗിരി കോളേജ് സ്പോര്‍ട്സ് അക്കാദമിയുമായി സഹകരിച്ച്, യുഎഇ ആസ്ഥാനമായുള്ള 10 അക്കാദമികളെ ഉള്‍പ്പെടുത്തി ഷാര്‍ജയില്‍ ഇന്റര്‍-അക്കാദമി ഐ ലീഗ് ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെ (എംഒയു) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു അന്താരാഷ്ട്ര അക്കാദമിയുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനമായി നീലഗിരി കോളേജ് ചരിത്രം സൃഷ്ടിച്ചു. പങ്കാളിത്തം, കളിക്കാരുടെയും പരിശീലകരുടെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ സുഗമമാക്കുകയും വളര്‍ച്ചയ്ക്കും വികാസത്തിനും അവസരമൊരുക്കുകയും ചെയ്തു.
ടൂര്‍ണ്ണമെന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ ഡിസംബര്‍ ഏഴിന് യുഎഇയില്‍ നടന്നു.
നീലഗിരി കോളേജിനെ പ്രതിനിധീകരിച്ച് ദുബായില്‍ ഡോ.സരില്‍ വര്‍ഗീസ് കായിക വിഭാഗം മേധാവി പങ്കെടുത്തു. രണ്ടാമത്തെ മിഷന്‍ മീറ്റിഗില്‍ ഷാര്‍ജയില്‍ സി.എഫ്.എ.അക്കാദമി ഡയറക്ടര്‍സ് ജുലിയന്‍ സഫടികം, സുമന്‍ ദാസ് ടൂര്‍ണ്ണമെന്റ് ധാരണ പത്രം നല്‍കി.
ഏപ്രിലില്‍ നടക്കുന്ന നീലഗിരി കപ്പില്‍ അണ്ടര്‍ 17 ടീം പങ്കെടുക്കും.
സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി നിരവധി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സഘാടകര്‍ പറഞ്ഞു..
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും അവര്‍ക്ക് കായികരംഗത്ത് മികവ് പുലര്‍ത്താന്‍ വേദിയൊരുക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നീലഗിരി കോളേജ് മനേജിംങ്ങ് ഡയറക്ടര്‍ ഡോ.റാഷിദ് ഗസാലി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍