ദുരന്തബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വഞ്ചന; ഡിവൈഎഫ് ഐ മേപ്പാടിയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനക്കെതിരെ മേപ്പാടിയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ തോരാമഴയിലും നിരവധിയാളുകള്‍ കൈകോര്‍ത്തു. ഉരുള്‍പൊട്ടി നാലുമാസം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിന് നയാപൈസ അനുവദിച്ചില്ലെന്നാരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ 'മോദി ഞങ്ങളും മനുഷ്യരാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല.ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിച്ച് സഹായം നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള മനുഷ്യച്ചങ്ങലയില്‍ ദുരന്തബാധിത കുടുംബങ്ങളടക്കം കണ്ണികളായി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവര്‍ കണ്ണികോര്‍ത്ത് ആരംഭിച്ച ചങ്ങല മനുഷ്യമതിലായി. ദുരന്തസമയത്ത് ആശുപത്രിയിലെത്തി പ്രധാനമന്ത്രി താലോലിച്ച നൈസ മോളെ എടുത്താണ് സനോജ് കണ്ണിയായത്. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗാഗാറിന്‍, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ തുടങ്ങിയ നേതാക്കളും അണിനിരന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് പ്രതിജ്ഞചൊല്ലിക്കൊടുത്തു.
പൊതുസമ്മേളനം വി കെ സനോജ് ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാര്‍ കെ കെ സഹദ് അധ്യക്ഷനായി. വി വസീഫ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍, ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ കെ ആര്‍ ജിതിന്‍, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു എന്നിവര്‍ സംസാരിച്ചു. കെ റഫീഖ് സ്വാഗതവും കല്‍പ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
epjtuz