സിഐക്കെതിരെ ഭീഷണി പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
കല്‍പ്പറ്റ: യൂത്ത് കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ ഉണ്ടായ പോലീസ് നടപടിയെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പോസ്സറുകള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗവുമായ ജഷീര്‍ പള്ളിവയലിനെതിരെ പോലീസ് കേസെടുത്തു. ' ദൈവം ആയുസ് തന്നിട്ടുണ്ടെങ്കില്‍ മോനേ വിനോയ് കെ ജെ തന്നെ വിടത്തില്ല ' എന്ന് ഇന്‍സ്‌പെക്ടറുടെ ഫോട്ടോ സഹിതം ഫേയ്‌സ് ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ച പോസ്റ്റിനെതിരെയാണ് നടപടി. ഭീഷണിപ്പെടുത്തി ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ചെയ്തതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോയ് സ്വമേധയാ കേസെടുത്തത്. കളക്ട്രേറ്റ് മാര്‍ച്ചില്‍ ജഷീര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ജഷീറിന്റെ പുറത്ത് ലാത്തിചാര്‍ജിനെ തുടര്‍ന്നേറ്റ പരിക്കുകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജനപ്രതിനിധിയാണെന്നറിഞ്ഞിട്ടും ജഷിറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍