യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെയുള്ള പോലീസ് അതിക്രമം വേദനാജനകം: ഐസി ബാലകൃഷ്ണന്‍ എംഎല്‍എ
ബത്തേരി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സമാധാനപരമായി കല്‍പ്പറ്റ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചന് നേരെ പോലീസ് അതിക്രമവും ലാത്തിചാര്‍ജും വേദനാജനകവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസം, വൈകുന്നതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ആ പ്രവര്‍ത്തകരെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചത്.രാഷ്ട്രീയത്തിന് അതീതമായി ഓരോ മനുഷ്യനും ഒത്തുചേരേണ്ട സമരമാണിത്.മുണ്ടക്കൈ ദുരന്തത്തേക്കാള്‍ വലിയ ദുരന്തമായി കേരള പോലീസ് മാറുകയാണ്. സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ദുരിതബാധിതരെ സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും എംഎല്‍എ പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍