മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കണം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍ മല ദുരിതബാധിതരുടെ പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ നിയോജക മണ്ഡല സമ്മേളനം ആവശ്യപ്പെട്ടു. കല്‍പ്പറ്റ എം.എല്‍.എ. അഡ്വ.ടി. സിദ്ധിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ടി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം വയനാട് ഡി.സി സി. പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. വിപിന ചന്ദ്രന്‍ ,വേണുഗോപാല്‍ എം. കീഴ്‌ശ്ശേരി, ജി. വിജയമ്മ,ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ്, വനിതാഫോറംജില്ലാ പ്രസിഡന്റ് കെ.എം. ആലീസ്, എന്‍.ഡി.ജോര്‍ജ് , കെ. എല്‍. തോമസ്, ടെസ്സി ബാബു , കെ.സ്റ്റീഫന്‍ , ടി.ഒ. റെയ്മണ്‍,കെ.ഐ. തോമസ്, സി.ജോസഫ് , ടി.കെ. ജേക്കബ്, വി. രാമനുണ്ണി . പി എംജോസ് , ടി.വി.കുര്യാക്കോസ് , കെ.സുബ്രമണ്യന്‍, കെ.ശശികുമാര്‍ .പി.സരസമ്മടീച്ചര്‍, ഷാജി മോന്‍ ജേക്കബ്, പി.എല്‍ വര്‍ക്കി, കെ.ടി. ശ്രീധരന്‍ ,കെ.വിശ്വനാഥന്‍, കെ.തോമസ് റാത്തപ്പളില്‍, ഒ .എം. ജയേന്ദ്രകുമാര്‍ ,രമേശന്‍ മാണിക്യന്‍ , ആര്‍.രാമചന്ദ്രന്‍ , പി.ജെ. ആന്റെണി, കെ. രാധാകൃഷ്ണന്‍ ,പി.ഹംസ, സി.എസ്. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ,കേരള ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ക്ഷാമാശ്വാസം കുടിശ്ശികയായിരിക്കുകയാണെന്നും, കുടിശ്ശികയായ 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കണ്ട മെന്നും ആവശ്യപ്പെട്ടു.
ഫോട്ടോ അടിക്കുറിപ്പ്-01,02,03,04
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍