OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൊതുജനാരോഗ്യ സംരക്ഷണം; വിദ്യാലയങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കും

  • Kalpetta
29 Nov 2024

കല്‍പ്പറ്റ: വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ശുദ്ധജല ലഭ്യത  ഉറപ്പാക്കാന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍   ഒ.ആര്‍ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ കള്ക്ട്രേറ്റില്‍ ചേര്‍ന്ന പൊതുജനാരോഗ്യസമിതിയോഗം തീരുമാനിച്ചു. സ്‌കൂളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശുദ്ധമായ കുടിവെള്ളം എല്ലാ  വിദ്യാലയങ്ങളും ഉറപ്പാക്കണം. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യാപാരികളെയും കാറ്ററിങ്ങ് യൂണിറ്റുകളെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണം ഊര്‍ജ്ജിതപ്പെടുത്തും. ഹോട്ടലുകളിലെ ശൗചാലയങ്ങളുടെ പരിപാലനം, വൃത്തി എന്നിവയെല്ലാം പരിശോധിക്കും. 15 ദിവസത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം  വേണം. പ്രാദേശിക മെഡിക്കല്‍ ഓഫീസര്‍മാരെ എല്‍.പി.എച്ച്.ഒ മാരായി നിയമിച്ചുകൊണ്ടുള്ള ഡി.എം.ഒ യുടെ ഉത്തരവിന് യോഗം സാധൂകരണം നല്‍കി. പൊതുജനാരോഗ്യ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ പ്രകാരമുള്ള പിഴ ഈടാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ദിനീഷ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show