ബിവറേജില്‍ നിന്നും മദ്യം വാങ്ങി വെള്ളം ചേര്‍ത്ത് അമിതവിലക്ക് വില്‍പ്പന: പലചരക്ക് കടക്കാരന് എക്സൈസിന്റെ പിടിയില്‍
വൈത്തിരി: വൈത്തിരി കോക്കുഴി പ്രദേശത്ത് പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യം അനധികൃത വില്‍പ്പന നടത്തി വന്നയാളെ അറസ്റ്റു ചെയ്തു. വേങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി (68) നെയാണ് കല്‍പ്പറ്റ എക്സൈസ് റേഞ്ചിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എ. ഉമ്മറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും നിന്ന് 11.800 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ബിവറേജില്‍ നിന്നും മദ്യം വാങ്ങി വെള്ളം ചേര്‍ത്ത് അളവ് വര്‍ദ്ധിപ്പിച്ച് കൂടിയ വിലക്ക് വില്‍പ്പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസര്‍ ഇ.വി എലിയാസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.കെ ബിന്ദു. സിവില്‍ എക്സൈസ് ഓഫീസര്‍ സാദിക് അബ്ദുള്ള എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍