കൈക്കൂലി കേസ്: മുന്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് ഉദ്യോഗസ്ഥന് 4 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ
തലശ്ശേരി: കച്ചവടക്കാരനില്‍ നിന്നും കൈക്കൂലി കൈപ്പറ്റിയ കേസില്‍ വിജിലന്‍സ്അറസ്റ്റ് ചെയ്ത പ്രതിയെ 4 വര്‍ഷം വെറും തടവിനും 1,00,000 രൂപ പിഴ അടയ്ക്കുന്നതിനും തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചു. ബത്തേരി മുന്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസറായിരുന്ന ചങ്ങനാശ്ശേരി സ്വദേശി
സജി ജേക്കബിനെയാണ് തലശ്ശേരി കോടതി എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് കെ. രാമകൃഷ്ണന്‍ ശിക്ഷിച്ചത്. ബത്തേരി ടൗണില്‍ ഏഷ്യന്‍ ഏജന്‍സീസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന ടി. മുരുകേഷ് എന്ന വ്യക്തിയില്‍ നിന്നും പ്രസ്തുത സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ്, സെയില്‍ ടാക്‌സ് ക്ലിയറന്‍സ് നല്‍കുന്നതിന് സജി ജേക്കബ് 25,000 രൂപ കൈക്കൂലി വാങ്ങവേ വയനാട് വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2014 ഡിസംബര്‍, ജനുവരി മാസങ്ങളിലായിരുന്നു സംഭവം. പരാതിക്കാരനായ മുരുകേഷില്‍ നിന്നും ഇടനിലക്കാരനായ ടാക്‌സ് പ്രാക്ടീഷണര്‍ ബ്രജിത്ത് മുഖാന്തിരം സജി ആദ്യം 10,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇത് കൂടാതെ
സെയില്‍ ടാക്‌സ് വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന പരാതിക്കാരനോട് സജി 90,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് വിജിലന്‍സില്‍ പരാതി നല്‍കുകയും,സുല്‍ത്താന്‍ ബത്തേരി കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസില്‍ വെച്ച് 25,000 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ സജി പിടിയിലാകുകയും ചെയ്തത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ബ്രജിത്ത് ജോസഫിനെ കോടതി വെറുതെ വിട്ടു.
വയനാട് വിജിലന്‍സ് മുന്‍ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കെ.കെ മാര്‍ക്കോസ് രജിസ്റ്റര്‍ ചെയ്ത കേസ് വിജിലന്‍സ് മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ അബ്രഹാമാണ് അന്വേഷിച്ചത്. വയനാട് വിജിലന്‍സ് മുന്‍ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് എല്‍. സുരേന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഉഷാകുമാരി.കെ (പബ്ലിക് പ്രോസിക്യൂട്ടര്‍, തലശ്ശേരി) ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍