പുരോഹിതര്‍ക്കെതിരെ പരാമര്‍ശം നടത്തി വിവാദത്തിലായി; ജില്ല അധ്യക്ഷ സ്ഥാനം തെറിച്ചു; മാസങ്ങളായി നേതാക്കള്‍ തിരിച്ചുവിളിച്ചില്ലെന്ന് ആക്ഷേപം; ബിജെപി വയനാട് ജില്ല മുന്‍ അധ്യക്ഷന്‍ കെ പി മധു പാര്‍ട്ടി വിട്
കല്‍പ്പറ്റ: ബി.ജെ.പി വയനാട് ജില്ല മുന്‍ പ്രസിഡന്റ് കെ.പി. മധു പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളികളില്‍ മനം മടുത്താണ് രാജി വെക്കുന്നതെന്നും, അഭിപ്രായ വ്യത്യാസമുള്ളവരെ കേള്‍ക്കാന്‍ പോലും നേതൃത്വം തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒമ്പതു മാസങ്ങള്‍ക്കുമുമ്പാണ് മധുവിനെ ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. വന്യജീവി ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പുല്പള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ളോഹയിട്ട ചിലരാണ് പുല്പള്ളിയില് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന. ക്രിസ്ത്യന്‍ സമുദായത്തിനുള്ളില്‍ സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ ഒമ്പതുമാസം കഴിഞ്ഞിട്ടും സംസ്ഥാന നേതൃത്വമോ ജില്ല നേതൃത്വമോ താനുമായി സംസാരിച്ചിട്ടില്ലെന്നും പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പലതവണ സി പി എം, കോണ്‍ഗ്രസ് നേതൃത്വം തന്നെ സമീപിച്ചിരുന്നതായും, എന്നാല്‍ പോലും ബി ജെ പി നേതൃത്വം തിരിഞ്ഞു നോക്കിയില്ലെന്നും അദ്ധേഹം പറഞ്ഞു.
ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബി.ജെ.പി വേണമെന്ന് നിര്‍ബന്ധമില്ല. ബി.ജെ.പിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണ്. തൃശൂരില്‍ ജയിച്ചത് സെലിബ്രിറ്റി ആയതുകൊണ്ടാണ്. ഗ്രൂപ്പുകളിയുടെ ഭാഗമാണ് പാലക്കാടുണ്ടായ വിഷയങ്ങള്‍ പോലും. പാലക്കാട്ടെ സ്ഥാനാര്‍ഥികളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം, വയനാട്ടിലെ കാര്യം നിങ്ങള്‍ നോക്കിക്കോളൂ എന്ന തരത്തില്‍ രണ്ട് ഗ്രൂപ്പിന് വീതം വെച്ച് കൊടുത്തുവെന്നും മധു പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍