കലോത്സവ നഗരിയില്‍ ഇനി ആവേശ തിരയിളക്കം: സ്റ്റേജ് മത്സരങ്ങള്‍ ഇന്ന് മുതല്‍
നടവയല്‍: നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് മുതല്‍ കൗമാരകലയഴകിന്റെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ വിരുന്നൊരുക്കം. 43-ാ മത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. 3 പകലിരവുകളില്‍ നടക്കുന്ന സ്റ്റേജ് കലാവിസ്മയങ്ങളില് ആസ്വാദകരുടെ മനവും മിഴിയും നിറയും.ഒമ്പത് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങള്‍ നടക്കുന്നത്. നാടിന്റെ ചരിത്രത്തിനൊപ്പം കലാ, സാംസ്കാരികത്തനിമയും കാര്‍ഷിക മഹിമയും ഇഴചേര്‍ന്ന ഭൂമികയില്‍ കലാരസക്കൂട്ടുമായി മൂവായിരത്തോളം പ്രതിഭകളാണ് മത്സരത്തിനെത്തുന്നത്. അഞ്ച് ഗോത്രകലകള്‍ ഇത്തവണ മത്സരത്തിനുണ്ട്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങളാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയത്.
ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രകലകള്‍ സ്കൂള്‍ കലോത്സവത്തില്‍ മത്സര ഇനമാകുന്നത്. നിലവില്‍ 103 അപ്പീലുകളാണ് ജില്ലാ കലാമേളയിലേക്ക് വന്നത് . ഹയര്‍ സെക്കന്‍ഡറി, എല്‍ പി സ്കൂള്‍, കെജെ ഓഡിറ്റോറി യം, കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ സുര്യകാന്തി, ജ്വാലാമുഖി, സ്വര്‍ണച്ചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം, ചക്കരപ്പന്തല്‍, ചന്ദ്രകളഭം എന്നീ വേദികളിലാണ് മത്സരം നടക്കുക.
അധ്യാപക സംഘടനയായ കെഎസ്ടിഎക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല. നിത്യവും 4500 പേര്‍ക്ക് മൂന്നുനേരങ്ങളിലായി ഭക്ഷണം ഒരുക്കുന്നു ണട്. ബുധനാഴ്ച വൈകുന്നേരം 3.30ന് ടി സിദ്ദിഖ് എംഎല്‍എ കലോത്സവം ഉദ്ഘാടനംചെയ്യും. 29ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം മന്ത്രി ഒ ആര് കേളു ഉദ്ഘാടനംചെയ്യും.
ഐ സി ബാലകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കലക്ടര്‍ ഡി ആര് മേഘശ്രീ എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍