പഴശ്ശിദിനാചരണം; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
മാനന്തവാടി: പുരാവസ്തു-പുരാരേഖ മ്യൂസിയം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 219- മത് പഴശ്ശിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30 ന് രാവിലെ 9 ന് മാനന്തവാടി പഴശ്ശികുടീരത്തില്‍ പുരാവസ്തു-പുരാരേഖ-മ്യൂസിയം-രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ. ആര് കേളു അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ടി.സിദ്ധിഖ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ചരിത്രകാരന് ഡോ. പി.ജെ വിന്‍സെന്റ് പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്, ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍