OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌ക്കൂള്‍ ബസ്സിന് പിന്നില്‍ സ്‌ക്കൂട്ടര്‍ ഇടിച്ച് യുവാവിന് പരുക്ക്

  • Mananthavadi
21 Oct 2017

മാനന്തവാടി നൂര്‍ജഹാന്‍ ഫുട് വേര്‍ ജീവനക്കാരനും തലപ്പുഴ തിണ്ടുമ്മല്‍ ലത്തീഫിന്റെ മകനുമായ അഫീദ് (20) നാണ് പരുക്കേറ്റത്.തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തു വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. മാനന്തവാടി കണിയാരം ഭാഗത്തേക്ക് വരികയായിരുന്ന സ്‌ക്കൂള്‍ ബസിന്റെ പുറകിലേക്ക് അതേ ദിശയില്‍ പോകുകയായിരുന്ന സ്‌ക്കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌ക്കൂട്ടര്‍ പകുതിയോളം ബസിന്റെ ബോഡി തകര്‍ത്ത് ഉള്ളിലേക്ക് കയറി.

അഫീദിന്റെ തലയ്ക്കും വയറിനുമാണ് പരുക്കേറ്റത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച അഫീദിനെ സ്‌കാനിംഗിനും, എക്‌സ് റേയ്ക്കും വിധേയനാക്കിയിട്ടുണ്ട്. റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റഫര്‍ ചെയ്യണമോ വേണ്ടയോയെന്നുള്ള കാര്യം പരിഗണിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.സ്‌ക്കൂട്ടറിന്റെ ഉടമയും സഹയാത്രികനുമായ മറ്റൊരു യുവാവ് പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show