നവ്യ ഹരിദാസ് വിജയിച്ചാല്‍ കേന്ദ്രമന്ത്രി; ജയിപ്പിച്ച് തരൂ, കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും നവ്യ ഹരിദാസ് വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടില്‍ നിന്നും വിജയിപ്പിക്കേണ്ടതെന്നും, നവ്യയെ ജയിപ്പിച്ചു വിട്ടാല്‍ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കല്‍പ്പറ്റ- കമ്പളക്കാട് എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം.തൃശ്ശൂരിലെ തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പം അവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്. അത്തരത്തിലുള്ള അനിവാര്യത വയനാട്ടിലുണ്ട്. സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ അനുഗ്രഹിച്ചാല്‍, തൃശൂര്‍ എടുത്തത് പോലെ വയനാടും എന്‍.ഡി എ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവരവരുടെ രാഷ്ട്രീയത്തെ കയ്യൊഴിയാതെ തന്നെ രാജ്യത്തിനുവേണ്ടി പോരാടുന്ന പോരാളികളായി വയനാട്ടുകാര്‍ മാറണമെന്നും, ഇത്തവണ വയനാട്ടില്‍ നിന്നും തെരഞ്ഞെടുത്ത് അയക്കുന്നത് കേവലം എംപിയായി ഒതുങ്ങുന്ന ഒരാളെ ആയിരിക്കരുതെന്നും, കേന്ദ്ര മന്ത്രി ആവാന്‍ സാധ്യതയുള്ള നവ്യഹരിദാസിനെ ആവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ നുണ പ്രചരിപ്പിക്കപ്പെട്ടു. നിയമാനുസൃതമായി ഇന്ത്യയില്‍ താമസിച്ച മുഹമ്മദീയരായ ഒരാളെയെങ്കിലും നാടുകടത്തിയതായി കാണിച്ച് തരാന്‍ താന്‍ വെല്ലുവിളിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനായി ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും, ബില്ലുകള്‍ പാസാക്കുമെന്നും, വഖഫ് ഭേദഗതി ബില്ലിനെ പരാമര്‍ശിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു
ബിജെപിപടിഞ്ഞാറതറ മണ്ഡലം പ്രസിഡന്റ് സജി കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് മാരായ പ്രശാന്ത് മലവയല്‍, അഡ്വ.വി.കെ.സജീവന്‍, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്‍, കല്‍പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം.സുബീഷ്, മുന്‍ ജില്ല പ്രസിഡന്റ് പള്ളിയറ രാമന്‍, ബി.ഡി ജെ.എസ് ജില്ലാ പ്രസിഡന്റ് എം.മോഹനന്‍, എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പളളിയറ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍