വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കല്‍പ്പറ്റ: വാഹനാ പകടത്തില്‍ യുവാവ് മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ എടപ്പെട്ടിയില്‍ ഉണ്ടായ അപകടത്തില്‍ വാഴവറ്റ സ്വദേശിശീതള്‍ ബേബി (28) ആണ് മരിച്ചത്. സ്‌കൂട്ടറും എതിരെ വന്ന ടോറസ് ലോറിയും ഇടിച്ചാണ് അപകടം സംഭവിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് വാഴവറ്റ നെല്ലിക്കാട്ടില്‍ കണിയോടിക്കല്‍ എന്‍.വി. മാത്യുവിന്റെയും ലൈല മാത്യുവിന്റെയും മകനാണ്. സഹോദരന്‍: ശരത് ബേബി.
സംസ്‌കാരം നാളെ (നവംബര്‍ 1 വെള്ളി) രാവിലെ 10 മണിക്ക് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍