പ്രിയങ്ക ഗാന്ധി ഒക്ടോബര്‍ 28, 29 തീയതികളില്‍ പ്രചരണത്തിനെത്തും
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒക്ടോബര്‍ 28, 29 തീയതികളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 28 ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തില്‍ പനമരത്തും കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും. 29ന് രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മലും മൂന്നര മണിക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ മമ്പാടും വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോര്‍ണര്‍ യോഗങ്ങളില്‍ പങ്കെടുക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളും പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളും യു.ഡി.എഫ്. പൂര്‍ത്തിയാക്കി. വെള്ളിയാഴ്ചയോടെ ബൂത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തീകരിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന റോഡ് ഷോയും സമ്മേളനവും വലിയ ആവേശം പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍