ഉപതെരഞ്ഞെടുപ്പ്: പോലീസ് നിരീക്ഷകന് വയനാട് ജില്ലയിലെത്തി
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകന് എം. അക്കനൂരു പ്രസാദ് പ്രളാദ് വയനാട് ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ മുംബൈ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാളാണ്. 2011 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് പോലീസ്നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ്നിരീക്ഷകനെ 04936 298140, 8281463058 നമ്പറിലോ polobserverwyd@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. രാവിലെ 10 മുതല്‍ 11 വരെപോലിസ് നിരീക്ഷകന് സന്ദര്‍ശകരെ കാണുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍