കാട്ടിക്കുളം ജി.എച്ച്.എസ്.എസ് കുതിപ്പ് തുടരുന്നു
മുണ്ടേരി: വയനാട് ജില്ലാ സ്കൂള്‍ കായികമേള രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം കുതിപ്പ് തുടരുകയാണ്.ഇന്ന് സ്വര്‍ണനേട്ടം കുറഞ്ഞെങ്കിലും കാട്ടിക്കുളത്തിന്റെ കായിക കരുത്ത് വെള്ളി നേട്ടത്തില്‍ ഒന്‍പതെണ്ണം ചേര്‍ത്താണ് കുതിപ്പ് നടത്തിയത്.77 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറു സ്വര്‍ണവും 10 വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 64 പോയിന്റാണ് കാട്ടിക്കുളം നേടിയത്. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലുവുമായി ജി.എച്ച്.എസ്.എസ് കാക്കവയല്‍ 56 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യദിനത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ആനപ്പാറയെ പിന്തള്ളി സെന്റ് തോമസ് എച്ച്.എസ് നടവയല്‍ 41 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ആറു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലുമാണ് നടവയല്‍ നേടിയത്. 33 പോയിന്റുള്ള ജി.എച്ച്.എസ്.എസ് മീനങ്ങാടിയാണ് നാലാം സ്ഥാനത്ത്. ജി.വി.എച്ച്.എസ്.എസ് മാനന്തവാടി(31), ജി.എച്ച്.എസ്.എസ് ആനപ്പാറ(27), ക്രസന്റ് പബ്ലിക് സ്കൂള്‍ പനമരം(20), ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ(15), വിജയ എച്ച്.എസ്.എസ് പുല്‍പ്പള്ളി(14), ജി.എച്ച്.എസ്.എസ് വാളാട് (14) തുടങ്ങിയ സ്കൂളുകളാണ് ആദ്യപത്ത് സ്ഥാനങ്ങളിലുള്ളത്.
ഉപജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയാണ് രണ്ടാം ദിനത്തിലും മുന്നിട്ടുനില്‍ക്കുന്നത്. 24 സ്വര്‍ണവും 23 വെള്ളിയും 19 വെങ്കലും നേടി 232 പോയിന്റാണ് സുല്‍ത്താന്‍ ബത്തേരി ഉപജില്ലക്കുള്ളത്. 215 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. പതിവു പോലെ വൈത്തിരി ഉപജില്ല പിന്നിലോട്ടം രണ്ടാം ദിനത്തിലും തുടര്‍ന്നു. 128 പോയിന്റ് മാത്രമുള്ള വൈത്തിരിയുടെ ബാസ്കറ്റില്‍ ഇതുവരെ 10 സ്വര്‍ണവും 17 വെള്ളിയും 20 വെങ്കലവുമാണ് ഇതുവരെയെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍