അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന ആര്‍.എഫ് വിതരണം നടത്തി
ബത്തേരി: അസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന ആര്‍ എഫ് വിതരണോദ്ഘാടനം ബത്തേരിയില്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നെന്മേനി സി ഡി എസിലെ നൂറ്റി നാല്‍പ്പത്തിയൊന്ന് അയല്‍ക്കൂട്ടങ്ങള്‍ക്കായി ഇരുപത്തിയൊന്ന് ലക്ഷത്തി പതിനയ്യായിരം രൂപയുടെ ആര്‍ എഫ് ആണ് വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായിരുന്നു.
സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ സൂസന്‍ എബ്രഹാം, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍, വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, ക്ഷേമ കാര്യസ്റ്റാന്റിംഗ് ചെയര്‍മാന്‍ വി ടി ബേബി, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് ചെയര്‍മാന്‍ സുജാത ഹരിദാസ്, മെമ്പര്‍മാരായ ഉഷ വേലായുധന്‍, ബിന്ദു അനന്ദന്‍, ജയലളിത വിജയന്‍, സി ഡി എസ് എക്സിക്യൂട്ടീവ് അംഗം ഡി സാവിത്രിയമ്മ ,ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരായ സുഹൈല്‍ പി കെ, ജയേഷ് വി, അനുശ്രീ ടി ജി, അക്കൗണ്ടന്റ് സിനി എബി എന്നിവര്‍പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍