തൃശൂരില്‍ വാഹനാപകടത്തില്‍ കൊയിലേരി സ്വദേശിനി മരിച്ചു
മാനന്തവാടി: കൊയിലേരി കന്യാകോണില്‍ പരേതനായ ജോര്‍ജിന്റെയും കുഞ്ഞമ്മയുടേയും മകള്‍ സൂസമ്മ വര്‍ഗീസ് (73) ആണ് മരിച്ചത്. തൃശൂര്‍ ചേലക്കര സ്വദേശി തുണ്ടത്തില്‍ വര്‍ഗീസിന്റെ ഭാര്യയാണ്. അര്‍ബുദ രോഗബാധിതയായിരുന്ന സൂസമ്മ ഭര്‍തൃഗൃഹത്തില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്ന വഴി ചേലക്കരയ്ക്ക് സമീപം വെച്ച് കാര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. മക്കള്‍: ബിജോയ് (ഡല്‍ഹി), പാസ്റ്റര്‍ സജോയ് വര്‍ഗ്ഗീസ് (ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ സെന്‍ട്രല്‍ സോണ്‍ സെക്രട്ടറി). മരുമക്കള്‍: ബിജി, വിന്‍സി. സംസ്‌കാരം നാളെ (സെപ്തംബര്‍ 4) ഐപിസി ചേലക്കര സഭയുടെ നേതൃത്വത്തില്‍ കായാമ്പൂ ഐപിസി സെമിത്തേരിയില്‍ നടക്കും .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
fshko6
pztu02
jiaf6t
n2pn3u
rvasyx