വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

പനമരം: സ്വകാര്യ ബസും, സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. അഞ്ചുകുന്ന് കളത്തിങ്കല്‍ ഉന്നതിയിലെ മനു (24), വരദൂര്‍ ചീങ്ങാടി ഉന്നതിയിലെ സുമേഷ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ വിദഗ്ധ ചികിത്സാര്‍ത്ഥം ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.പനമരം പാലത്തിന് സമീപം വെച്ച് ഇന്ന് രാത്രി ആറേ മുക്കാലോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ ബസ്സിന്റെ മുന്‍ഭാഗത്ത് ഇടിച്ച് ഉള്‍ഭാഗത്തേക്ക് കയറിയ നിലയിലാണുള്ളത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍