വാക്സിന്‍ വിരുദ്ധപ്രചരണത്തിനെതിരെ നടപടികളുമായി ആരോഗ്യവകുപ്പ്; വാട്സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജപ്രചരണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥനെതിരെ കളക്ടര്‍ക്ക് പരാതി

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി വില്ലേജ് ഓഫീസര്‍ നസീറിനെതിരെയാണ് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. വയനാട് ജില്ലയിലെ റവന്യൂ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ റുബല്ല-മീസില്‍സ് വാക്സിനേഷനെതിരെയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള വാക്സിനേഷന്‍ പ്രോഗ്രാമുകള്‍ക്കെതിരെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍തന്നെ ഇത്തരത്തില്‍ വ്യാജപ്രചരണ നടത്തുന്നതിനെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍പറയുന്നത്.വാക്സിനേഷന്‍ ക്യാംപെയിന്‍ തുടങ്ങുന്നതിന് മുമ്പ്തന്നെ ജില്ലാ ആരോഗ്യവകുപ്പ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരെങ്കിലും വ്യാജസന്ദേശങ്ങളുമായി സോഷ്യല്‍ മീഡിയയിലോ അല്ലാതെയോ വാക്സിനേഷനെതിരെ പ്രവര്‍ത്തിച്ചാല്‍ ഉടന്‍ വിവരമറിയിക്കാനുള്ള മൊബൈല്‍ നമ്പര്‍ സഹിതമാണ് ആരോഗ്യവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ന്നും ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍