ബീച്ചനഹളളി അണക്കെട്ട് തുറന്നതോടെ കര്‍ണാടകയിലും വന്‍നാശനഷ്ടങ്ങള്‍

പുല്‍പ്പള്ളി: വയനാട് ജില്ലയില്‍ നിര്‍ത്താതെ പെയ്യുന്ന കനത്തമഴയില്‍ കബനി നദി നിറഞ്ഞു കവിഞ്ഞതോടെ ബീച്ചനഹള്ളി അണക്കെട്ട് പൂര്‍ണ്ണമായി തുറന്ന പശ്ചാത്തലത്തില്‍ അണക്കെട്ടിനു താഴെ കര്‍ണാടകയുടെ വിവിധ മേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടായി. മലയാളികളുടേത് ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിലായതിനു പുറമേ ഒട്ടേറെ കുടുംബങ്ങളെ സുര ക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റേണ്ടിയും വന്നു. കബനിയിലെ ചെറുപാലങ്ങളെല്ലാം വെള്ള ത്തിനടിയിലായി. അണക്കെട്ടിനു താഴെ ബേഗൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ ഗതാഗതം മുടങ്ങി. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിന്റെ മറുഭാഗത്തെ ജനവാസമേഖല ഒറ്റപ്പെട്ടു.
സര്‍ഗൂര്‍, ഉമ്മറഹള്ളി, മാതാപുരം പാലങ്ങളും വെള്ളത്തിനടിയിലായി. ഈ പാലങ്ങളാണ് വിവിധ ഗ്രാമങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗം. പാലങ്ങളില്‍ വെള്ളംകയറിയതോടെ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാതായി. കൃഷിയിടങ്ങളി ലെത്താനാവാതെ വയനാട്ടില്‍ നിന്നുള്ള കര്‍ഷകരും കുടുങ്ങി.
2018 ലേതിനു സമാനമായ കൃഷിനാശമുണ്ടാകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ച കബനിയില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ കര്‍ണാടക തീരുമാനിച്ചു. ഇന്നലെ മുതല്‍ അണക്കെട്ടിന്റെ 4 ഷട്ടറുകളും തുറന്നു. ഇതിനു പുറമേ അണക്കെട്ടിന്റെ ഇടത്, വലത്കര കനാലുകളിലേക്കും പൂര്‍ ണതോതില്‍ വെള്ളം തുറന്നു വിടുന്നുണ്ട്. വയനാട്ടിലെ ബാ ണാസുര സാഗര്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്നതിനാലാണ് കബനിയിലെ വെള്ളം പരമാവധി ഒഴുക്കിവിടാന്‍ തീരുമാനമായത്. അണക്കെട്ടിലെ ജല നിരപ്പ് കാര്യമായി നിരീക്ഷിക്കണമെന്നും ജില്ലയുടെ അതിര്‍ ത്തിയില്‍ പ്രളയസാധ്യതയു ണ്ടെന്നും ജില്ലാഭരണകൂടം കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍