പുഴയിലകപ്പെട്ട യുവാവിനെ രക്ഷിച്ചു

വാളാട്: പുഴയിലകപ്പെട്ട വാളാട് പള്ളിയറ സ്വദേശി സന്തോഷിനെ വാളാട് റസ്‌ക്യൂ ടീമിന്റെയും കാരുണ്യ റസ്‌ക്യൂ ടീമിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുത്തി.വാളാട് അമ്പലക്കടവ് പാലത്തിനു സമീപം ഇന്ന് രാവിലെയാണ് സംഭവം. ലോട്ടറി വില്‍ക്കാനായി വീട്ടില്‍ നിന്നുമിറങ്ങിയ സന്തോഷ് പാലത്തിന് മുകളില്‍ നിന്നും പുഴവെള്ളം നോക്കി നില്‍ക്കവേ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റസ്‌ക്യു സംഘത്തിന്റെ സഹായം തേടുകയും യുവാവിന്റെ ജീവന്‍ രക്ഷിക്കുകയുമായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഇലവുങ്കല്‍ ഏലിയാസ്,വാളാട് റെസ്‌ക്യൂ ടീം അയ്യൂബ് ചാലില്‍, മുനീര്‍ നൊച്ചി, കാരുണ്യ റസ്‌ക്യൂ ടീം മൊയ്തു കുമ്പളംകണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍