ഉമ്മന്‍ ചാണ്ടി ജനമനസ്സുകള്‍ തൊട്ടറിഞ്ഞ നേതാവ്: സംഷാദ് മരക്കാര്‍

കല്‍പ്പറ്റ: ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ വിഷമതകള്‍ തൊട്ടറിയുകയും അവ പരിഹരിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അനുസ്മരിച്ചു. ജീവനക്കാര്‍ക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തക്കവണ്ണം ആനുകൂല്യങ്ങള്‍ അനുവദിക്കുകയും സാധാരണക്കാരോടൊപ്പം അവരുടെ പ്രശ്‌നപരിഹാരത്തില്‍ ഭരണപരമായ ഇടപെടല്‍ നടത്തുകയും കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഊടും പാവും നെയ്യുകയും ചെയ്ത നേതാവായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ് . പി. തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഹനീഫ ചിറക്കല്‍, എന്‍.ജെ.ഷിബു, ലൈജു ചാക്കോ, ബിജു ജോസഫ്, നിഷ മണ്ണില്‍, ഇ.വി.ജയന്‍, വി.എസ്.ശരത്, പി.നാജിയ , ബെന്‍സി ജേക്കബ്, വി. ദേവി, പി.സി.എല്‍സി, കെ.ജി. പ്രശോഭ്, ജയിംസ് കുര്യന്‍, പി. ശ്രീജിത്ത്കുമാര്‍, കെ.എ.റഹ്‌മത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍